Skip to main content

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിൽ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക്‌മെയിന്റെനൻസിനും ലോജിസ്റ്റികസ് ആൻഡ് സപ്ലൈ മാനേജ്‌മെന്റ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ട് എത്തി അപേക്ഷ നൽകണം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. വിശദവിവരങ്ങൾ 0471-2325154/4016555 എന്ന ഫോൺ നമ്പറിലോ കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാംനില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ്‌റോഡ്, വഴുതയ്ക്കാട്. പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

date