എറണാകുളം കളക്ടറായി എസ്. സുഹാസ് ചുമതലയേറ്റു
എറണാകുളം കളക്ടറായി എസ്. സുഹാസ് ചുമതലയേറ്റു
കൊച്ചി - എറണാകുളം ജില്ലാ കളക്ടറായി എസ്. സുഹാസ് ചുമതലയേറ്റു. ഇന്നലെ രാവിലെ 10.45ന് കളക്ടറേറ്റിലെത്തിയ സുഹാസിനെ സ്ഥാനമൊഴിയുന്ന കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പൂച്ചെണ്ട് നല്കി സ്വീകരിച്ചു. തുടര്‍ന്ന് രേഖകളില്‍ ഒപ്പുവച്ച് അധികാരക്കൈമാറ്റം. ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന് നായര്‍, ഡപ്യൂട്ടി കളക്ടര്‍മാരായ സി.ലതാകുമാരി, സുനില്‍ എസ്.നായര്‍, ദിനേഷ് കുമാര്‍, എസ്.ഷാജഹാന്, പി.ഡി.ഷീലാദേവി, ബി.രാധാകൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ജി.ഹരികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എറണാകുളം ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് എസ്. സുഹാസ് പറഞ്ഞു. അസി. കളക്ടര്‍, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനാല്‍ എറണാകുളം സുപരിചിതമാണ്. കടലാക്രമണം, റോഡുകളുടെ അറ്റകുറ്റപ്പണി, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കും. മുന്‍ കളക്ടര്‍ ആവിഷ്കരിച്ച ജനോപകാരപ്രദമായ എല്ലാ പദ്ധതികളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം പുതിയ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments