Skip to main content

ഫീസിയോതെറാപ്പിസ്റ്റ്  : കൂടിക്കാഴ്ച 25  ന്

ഫീസിയോതെറാപ്പിസ്റ്റ്  : കൂടിക്കാഴ്ച 25  ന്

കൊയിലാണ്ടി ഗവ.താലൂക്ക് ഹോമിയോ ആശുപത്രിയിലെ ജെറിയാട്രിക്ക് ക്ലിനിക്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഫീസിയോതെറാപ്പി  യൂണിറ്റിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഫീസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി ജൂണ്‍ 25 ന് രാവിലെ 10.30 ന് ആശുപത്രിയില്‍  കൂടിക്കാഴ്ച നടത്തും. ബി.പി.ടി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് മുമ്പായി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ - 0496 2623830. 

 

നെഹ്‌റുയുവ കേന്ദ്രയില്‍ അഭിമുഖം 22 ന്

 

 കോഴിക്കോട് നെഹ്‌റുയുവ കേന്ദ്രയില്‍ നാഷണല്‍ യൂത്ത് വളണ്ടിയര്‍ നിയമനത്തിനായുളള അഭിമുഖം ജൂണ്‍ 22 ന് ഒന്‍പത് മണിയ്ക്ക് കോഴിക്കോട് കലക്ടറേറ്റിലുളള കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാവണമെന്ന് ജില്ലാ യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു. 

 

വ്യവസായ ഭൂമി : മുന്‍ഗണനാപട്ടിക തയ്യാറാക്കാന്‍ അപേക്ഷ സമര്‍പ്പിക്കണം

2019 വര്‍ഷത്തില്‍ വ്യവസായ വകുപ്പിനു കിഴിലെ കോഴിക്കോട് ജില്ലയില്‍ ലഭ്യമായേക്കാവുന്ന വ്യവസായ ഭൂമി അനുവദിക്കുന്നതിനായി മുന്‍ഗണനാപട്ടിക തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നു. അതില്‍ ഉള്‍പ്പെടുന്നതിന് താല്‍പര്യപ്പെടുന്നവര്‍ ജൂലായ് 15 നകം www.dic.kerala.gov.in  എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ - 0495 2766563

 

date