മിൽമയുടെ 'ലോംഗ് ലൈഫ് മിൽക്കി'ന്റെ വിപണനോദ്ഘാടനം നിർവഹിച്ചു
മിൽമയുടെ പുതിയ അൾട്രാ ഹൈ ടെംപറേച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്ലൈഫ് പാലിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു. നിയമസഭാ മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജുവും ചേർന്ന് നിർവഹിച്ചു.
മിൽമ മലബാർ മേഖലാ യൂണിയൻ പുതുതായി കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്ഥാപിച്ച മലയോര ഡയറിയിൽ ഉത്പാദിപ്പിക്കുന്ന യു.എച്ച്.റ്റി പാൽ കേരളത്തിലെ ആദ്യ സംരംഭമാണ്.
അൾട്രാ ഹൈ ടെംപറേച്ചർ പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ലോംഗ് ലൈഫ് പാൽ തണുപ്പിച്ച് സൂക്ഷിക്കാതെ കുറഞ്ഞത് 90 ദിവസം ഉപയോഗിക്കാൻ സാധിക്കും. വൈറ്റമിൻ എ, ഡി എന്നിവ ചേർത്താണ് ഈ പാൽ വിപണിയിൽ എത്തിക്കുന്നത്.
ചടങ്ങിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജെ. മെഴ്സിക്കുട്ടി അമ്മ, പി. തിലോത്തമൻ, കെ.സി. ജോസഫ് എം.എൽ.എ, മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.1919/19
- Log in to post comments