ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് സിറ്റിങ്; യോഗം ചേര്‍ന്നു
കുട്ടിക്കെള്ക്കെതിരായ അതിക്രമ പരാതികള്‍ സ്വീകരിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ജില്ലയിലെത്തുന്നതിനു മുന്നോടിയായി നോഡല്‍ ഓഫിസര്‍ കൂടിയായ എഡിഎം കെ.അജീഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരമാവധി പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് കൂടുതല്‍ പരാതികള്‍ കമ്മീഷനു മുന്നിലെത്തിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ വകുപ്പുകളില്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്ന പരാതികള്‍ കമ്മീഷന് മുന്നിലെത്തിക്കും. വകുപ്പ് മേധാവികള്‍ നിര്‍ബന്ധമായി സിറ്റിങില്‍ പങ്കെടുക്കണമെന്ന് എഡിഎം നിര്‍ദേശിച്ചു. കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍, എന്‍ജിഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലൈ 12നു രാവിലെ 10ന് കളക്ടറേറ്റ് എ.പി.ജെ ഹാളിലാണ് സിറ്റിങ് നടക്കുന്നത്. രാവിലെ 9ന് രജിസ്ട്രേഷന് തുടങ്ങും. കുട്ടികള്‍, രക്ഷിതാക്കള്‍, സംരക്ഷകര്‍, കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് കമ്മീഷനില്‍ നേരിട്ട് പരാതി നല്‍കാം. സ്കൂള്‍ കുട്ടികള്‍, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍, ഹോസ്റ്റലിലോ മറ്റേതെങ്കിലും വിദ്യാഭ്യാസ, ട്രെയിനിങ് ആവശ്യങ്ങള്‍ക്കോ വേണ്ടി വിവിധയിടങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ടോ മറ്റുള്ളവര്‍ മുഖേനയോ പരാതികള്‍ നല്‍കാം. പരാതികള്‍ ജൂലൈ 10 വരെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്, മീനങ്ങാടി പി.ഒ, പിന് 673591 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04936 246098.
- Log in to post comments