Post Category
ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ദിനത്തില്‍ മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി ബോധവല്‍ക്കരണ പരിപാടി ഉല്‍ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ. അഡ്മിനിസ്േ്രടറ്റര്‍ പി.അബ്ദുള്‍ റസാഖ്, സി.കെ ഉണ്ണി കൃഷ്ണന്‍ മാസ്റ്റര്‍, എ.പി വാസുദേവന്‍ നായര്‍, വി.സി സത്യന്‍, എ.സൈദലവി എന്നിവര്‍ സംസാരിച്ചു. വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. വി രജികുമാര്‍, അഡ്വ. പി.സുരേഷ് എന്നിവര്‍ ക്ലാസെടുത്തു.
date
- Log in to post comments