Post Category
കേരള പൊലീസ് ഫുട്ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പൊലീസിന്റെ പുരുഷവിഭാഗം ഫുട്ബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍, ഡിഫന്റര്‍, മിഡ്ഫീല്‍ഡര്‍, സ്ട്രൈക്കര്‍ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയന്, പേരൂര്‍ക്കട, തിരുവനന്തപുരം - 5 എന്ന വിലാസത്തില്‍ ജൂലൈ 10 ന് മുമ്പ് അപേക്ഷിക്കണം. മാതൃകയും വിശദവിവരങ്ങളും വേേു:െ//സലൃമഹമുീഹശരല.ഴീ്.ശി/ാലറശമ/ുറള/മിിീൗിരലാലിെേ/2019/ുെീൃെേ/ിീശേളശരമശേീിബളീീയേമഹഹബലേമാ.ുറള എന്ന സൈറ്റില്‍ ലഭിക്കും.
date
- Log in to post comments