Post Category
വയോജനങ്ങള്‍ക്കായി സിനിമാ പ്രദര്‍ശനമൊരുക്കി വയോമിത്രം
വയോജനങ്ങള്‍ക്കായി സൗജന്യ സിനിമാ പ്രദര്‍ശനമൊരുക്കി മാതൃകയാവുകയാണ് നിലമ്പൂര്‍ നഗരസഭയും വയോമിത്രവും. വയോജനങ്ങള്‍ക്കു സൗജന്യ ആരോഗ്യ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്ന സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷ മിഷന്റെ വയോമിത്രം പദ്ധതിക്കു കീഴിലാണ് ഈ പ്രദര്‍ശനമൊരുക്കുന്നത്. ഇവരുടെ ആശയത്തിന് നിലമ്പൂര്‍ നഗരസഭ സമ്പൂര്‍ണ പിന്തുണ നല്കി. ജൂണ്‍ 27 നു നിലമ്പൂര്‍ ഫെയറി ലാന്റ് തീയേറ്ററിലാണ് വയോമിത്രം ക്ലിനിക്കിലെ ഗുണഭോക്താക്കളായ 200 ലേറെ വയോജനങ്ങള്‍ക്കു സിനിമ പ്രദര്‍ശനമൊരുക്കുന്നത്. നിപ്പയെ അടിസ്ഥാനമാക്കി നിര്‍മിച്ച വൈറസ് എന്ന സിനിമയാണ് രാവിലെ എട്ട് മണിക്ക് ഇവര്‍ക്കായി പ്രദര്‍ശിപ്പിക്കുക.
date
- Log in to post comments