യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി- പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി ഓഫീസില്‍ നിന്നും ലഭിക്കും.https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in എന്നീ വെബ് സൈറ്റുകളിലും ലഭ്യമാണ്. ജൂലൈ 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. ചെറുവത്തൂര്‍ ആണ് ജില്ലയിലെ പഠന കേന്ദ്രം.ഫോണ്‍ -9847943314.
- Log in to post comments