Post Category
ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ബില്‍: ഹര്‍ജികള്‍ സ്വീകരിക്കും
കേരള നിയമസഭയുടെ ആരോഗ്യവും കുടുംബക്ഷേമവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ഡിസംബര്‍ 26ന് രാവിലെ 10 മുതല്‍ 11 വരെ നിയമസഭാ സമുച്ചയത്തിലെ 5 ഡി കോണ്‍ഫറന്‍സ് ഹാളില്‍ സമിതിയുടെ പരിഗണനയിലുളള കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ബില്‍, 2017 സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കും. ഹര്‍ജികളും നിവേദനങ്ങളും നല്കാനാഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും അവ സമിതി ചെയര്‍പേഴ്സനെ അഭിസംബോധന ചെയ്ത് നല്‍കണം.
പി.എന്‍.എക്സ്.5454/17
date
- Log in to post comments