Skip to main content

സി.ഇ.ടിയിൽ അസിസ്റ്റന്റ് പ്രൊഫസർ

ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്. കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ എം.ഇ/ എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ ബി.ഇ/ ബി.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ്/ തത്തുല്യ യോഗ്യതയും അല്ലെങ്കിൽ ഒന്നാം ക്ലാസ് എം.സി.എ ബിരുദത്തോടൊപ്പം രണ്ടുവർഷത്തെ സർവകലാശാല തലത്തിലെ അധ്യാപന പരിചയവും ഉള്ളവർ ജൂലൈ 12ന് രാവിലെ 10ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി അഭിമുഖത്തിന് എത്തണം.

പി.എൻ.എക്സ്.2154/19

date