Post Category
ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ്
റവന്യു-ദുരന്ത നിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം.ൽ വരൾച്ച, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് പരിശീലന പരിപാടികൾ നടത്തുന്നതിനും മാർഗ്ഗരേഖ കൈപ്പുസ്തകങ്ങൾ (മലയാളം) തയ്യാറാക്കുന്നതിനുമുള്ള പ്രോജക്റ്റിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പൻഡോടെ രണ്ട് ഒഴിവുകളുണ്ട്.
ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവർക്ക് ഓൺലൈനായി ildm.revenue@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കാം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
കൂടുതൽ വിവരങ്ങൾക്ക് www.ildm.kerala.gov.in . അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 15. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും 24 ന് നടക്കും. ഫോൺ:0471-2365559, 9847984527, 9447004824
പി.എൻ.എക്സ്.2158/19
date
- Log in to post comments