Skip to main content

ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക്ക് കോളേജുകളിൽ രണ്ടാം വർഷ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് (ലാറ്ററൽ എൻട്രി) പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ പോളിടെക്‌നിക്ക് കോളേജുകളിൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി സ്‌കീമിൽ രണ്ടാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വടകര (കോഴിക്കോട്: 04962524920, 8547005079), മാള (കല്ലേറ്റുംകര: 04802233240, 8547005080), മറ്റക്കര (കോട്ടയം: 04812542022, 8547005081), കല്ല്യാശ്ശേരി (കണ്ണൂർ: 04972780287, 8547005082), പൈനാവ് (ഇടുക്കി: 04862232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം: 04762623597, 8547005083), പൂഞ്ഞാർ (കോട്ടയം: 04822209265, 8547005085), കുഴൽമന്നം (പാലക്കാട്: 04922272900, 8547005086) എന്നീ കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച്, രജിസ്‌ട്രേഷൻ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളിൽ നൽകണം. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളേജുകളിൽ ലഭിക്കും.

പി.എൻ.എക്സ്.2165/19

date