Skip to main content

സർഫാസി നിയമം: നിയമസഭ അഡ്‌ഹോക് കമ്മിറ്റി യോഗം 11ന്

സർഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് രൂപീകരിച്ച എസ്. ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം 11ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൽപറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.
ജില്ലയിലെ സാമാജികർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കർഷകസംഘടന നേതാക്കൾ, സർഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവർ, സമരസംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ആക്ടിലെ വ്യവസ്ഥകൾ സംബന്ധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കും.  പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ തപാൽ മുഖേനയും  table@niyamasabha.nic.in ലും നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കാം.
പി.എൻ.എക്സ്.2166/19

date