Skip to main content

ജലസേചന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരും കേന്ദ്രജലവിഭവ മന്ത്രാലയവും ഭൂജലവകുപ്പ് മുഖേന നടപ്പാക്കുന്ന കുഴൽക്കിണർ അധിഷ്ഠിത ജലസേചന പദ്ധതികൾക്കായി തിരുവനന്തപുരം ജില്ലയിലെ കർഷകർ, കർഷക ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദാംശങ്ങൾക്കുമായി ഭൂജലവകുപ്പ്, തിരുവനന്തപുരം ജില്ലാ ഓഫീസ്, അമ്പലമുക്ക്, കവടിയാർ പി.ഒ.യിൽ ബന്ധപ്പെടണം. ഫോൺ: 0471-2430279, ഇ-മെയിൽ:  gwdtvm@gmail.com.    
പി.എൻ.എക്സ്.2167/19

date