Skip to main content

പ്ലസ്‌വൺ വിദ്യാർത്ഥികൾക്ക് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന പരിശീലന ക്ലാസ്

മണ്ണന്തല അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പ്രധാന കേന്ദ്രത്തിൽ പ്ലസ്‌വൺ വിദ്യാർത്ഥികൾക്കായി കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന പരിശീലന കോഴ്‌സിന്റെ പ്രവേശനം ആരംഭിച്ചു. 2019-2020 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ 75 ശതമാനം മാർക്ക് കണക്കിനും, സയൻസ് വിഷയങ്ങൾക്കും (എസ്.സി, എസ്.റ്റി & പി.ഡബ്ല്യൂ.ഡി: 65 ശതമാനം മാർക്ക്) നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ www.ccek.org എന്ന വെബ്‌സൈറ്റിൽ 19ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി ചെയ്യാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. പൊതുഅവധി ദിവസം ഒഴികെ ഞായറാഴ്ചകളിലും, രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്. ജൂലായ് 21 ഞായറാഴ്ച ക്ലാസ്സുകൾ ആരംഭിക്കും. രാവിലെ പത്ത് മുതൽ വൈകുന്നേരം മുന്നുവരെയാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് www.ccek.org  സന്ദർശിക്കുക. ഫോൺ: 0471-2313065, 2311654, 8281098864.
പി.എൻ.എക്സ്.2171/19

date