Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ചുമട്ടുതൊഴില്‍ കൂലി പുതുക്കി നിശ്ചയിച്ചു
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന് കീഴില്‍ ജില്ലയിലെ പൊതുവിതരണ രംഗത്ത് ജോലിചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ വേതനം രണ്ടുവര്‍ഷത്തേക്ക്  പുതുക്കി നിശ്ചയിച്ചു.  വിവിധ വിഭാഗങ്ങളില്‍ 30 മുതല്‍ 55 വരെ ശതമാനം വര്‍ധനവാണ് തൊഴിലാളികള്‍ക്ക് ഇതുവഴി ലഭിക്കുക.
ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സപ്ലൈകോ ഉദ്യോഗസ്ഥരായ ജെ എസ് ഗോകുല്‍ദാസ്, കെ രാജീവ്, പ്രവീണ്‍ലാല്‍, എം ജയപ്രകാശ്, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ടി ആര്‍ സുരേഷ്, ജോസഫ് ജോര്‍ജ്ജ്, കോണ്‍ട്രാക്ടര്‍മാരായ കെ വി വേണുഗോപാല്‍, വി പി ഹാഷിഫ്, കെ സിദ്ദീഖ്, പ്രമോദ് കുമാര്‍, ഫൈസല്‍, ടി കെ ജാബിര്‍, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി ഷാജി, കെ വി രാഘവന്‍, എ ടി നിഷാത്ത്, താവം ബാലകൃഷ്ണന്‍, എം  എ കരീം, ജ്യോതിര്‍ മനോജ്, പി പി കബീര്‍, കെ കെ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/2287/2019

പുനപരീക്ഷ നടത്തും
പി എസ് സി ജൂലൈ 27 ന്  നടത്തുന്ന എക്‌സൈസ് വകുപ്പിലെ വനിത സിവില്‍/എക്‌സൈസ് ഓഫീസര്‍(എന്‍ സി എ നോട്ടിഫിക്കേഷന്‍) (196/2018 മുതല്‍ 205/2018) തസ്തികയുടെ ഒ എം ആര്‍ പൊതു പരീക്ഷയോടൊപ്പം എക്‌സൈസ് വകുപ്പിലെ  വനിത സിവില്‍/എക്‌സൈസ് ഓഫീസര്‍ തസ്തികക്ക്(501/2017) കോഴിക്കോട് ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ പരീക്ഷ എഴുതിയ 15153 ഉദ്യോഗാര്‍ഥികളെയും കണ്ണൂര്‍ ജില്ലയുടെ 2526 നമ്പര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ കണ്ണൂര്‍ ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 461465, 461466, 461468, 461472, 461473 എന്നീ ഉദ്യോഗാര്‍ഥികളെയും കോഴിക്കോട് 2399 നമ്പര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ  മലപ്പുറം ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 428126 എന്ന ഉദ്യോഗാര്‍ഥിയേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പുനപരീക്ഷ കൂടി നടത്തുമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2286/2019

കാലവര്‍ഷം ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്
ജില്ലയില്‍ നാളെ(ജൂലൈ അഞ്ച്) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പി എന്‍ സി/2288/2019

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍  അപ്ലൈഡ് കൗണ്‍സലിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത.  വിദൂര വിദാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി.  സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രായോഗിക പരിശീലനം എന്നിവ ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസില്‍ നിന്നും ലഭിക്കും.  കോഴ്‌സ് സംബന്ധിച്ച  വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in ല്‍ .  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.  ഫോണ്‍: 8921272179(തളിപ്പറമ്പ), 6282880280(കണ്ണൂര്‍).
പി എന്‍ സി/2289/2019

 

പ്രവാസി പുനരധിവാസ വായ്പ: 
യോഗ്യത നിര്‍ണ്ണയവുംപരിശീലനവും
തിരികെയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയുടെ കീഴില്‍ ഐ ഒ ബി യുടെ നേതൃത്വത്തില്‍ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് വര്‍ക്കല പുത്തന്‍ചന്ത   മിഷന്‍ ആശുപത്രിക്ക് സമീപം കിംഗ്‌സ് ഓഡിറ്റോറിയത്തില്‍ പരിശീലന ക്ലാസ് നടക്കും.  അര്‍ഹരായ സംരംഭകരുടെ വായ്പ അപേക്ഷകള്‍ പരിപാടിയില്‍ വച്ച് പരിഗണിക്കും. അഭിരുചിയുള്ളവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കും. സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി എം ഡി യുടെ  നേതൃത്വത്തിലാണ് പരിശീലനം.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന ഈ പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പരിശീലന ക്ലാസില്‍ പങ്കെടുക്കണം. താല്‍പര്യമുളളവര്‍  www.norkaroots.org   ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പറിലും 0471-2770581 നമ്പറിലും ബന്ധപ്പെടാം.
പി എന്‍ സി/2291/2019

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് 
      നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ജൂലൈ 11 ന് രാവിലെ 10  മുതല്‍ ഒരു മണിവരെ തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി “htt://202.88.244.146:8084/norka”  ല്‍ രജിസ്റ്റര്‍ ചെയ്യണം. എസ് എസ് എല്‍ സി മുതലുള്ള മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും (ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും) ഉള്‍പ്പെടെ ഹാജരാക്കണം. എച്ച് ആര്‍ ഡി ചെയ്യുവാന്‍ രജിസ്‌ട്രേഷന്‍ ഫീസായി 708 രൂപയും, ഒരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടക്കണം.
   കുവൈറ്റ്, യു എ ഇ, ഖത്തര്‍, ബഹറിന്‍ എംബസികളുടെ അറ്റസ്റ്റേഷന്‍ ചെയ്യുവാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്. ഓരോ സര്‍ട്ടിഫിക്കേറ്റിനും യു എ ഇ 3750 രൂപ, കുവൈറ്റ് 1250 രൂപ, ഖത്തര്‍ 3000 രൂപ, ബഹ്‌റിന്‍ 2750 രൂപ, അപ്പോസ്റ്റല്‍ 50 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. അപേക്ഷകന് പകരം ഒരേ അഡ്രസിലുള്ള നോമിനിക്ക് ഫോട്ടോ ഐ ഡി പ്രൂഫുമായി ഹാജരായി അറ്റസ്റ്റേഷന്‍ ചെയ്യാം. ഫോണ്‍: 0484-2371810,0481-2580033. 
പി എന്‍ സി/2292/2019

ലാബ് അറ്റന്റര്‍ നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അറ്റന്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാര്‍ഥികള്‍ എസ് എസ് എല്‍ സി പാസായവരും ഗവ.അംഗീകൃത ലാബ് അറ്റന്റര്‍ കോഴ്‌സ് പാസായവരോ ഗവ.അംഗീകൃത ലാബുകളില്‍ നിന്നും ലഭിച്ച രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ ആയിരിക്കണം.  പ്രായപരിധി18 നും 56 നും മധ്യേ.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നാളെ(ജൂലൈ അഞ്ച്) രാവിലെ 10 മണിക്ക് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  ഫോണ്‍: 0497 2706666.
പി എന്‍ സി/2293/2019

ഗതാഗതം നിരോധിച്ചു
തലശ്ശേരി ഒ വി റോഡില്‍ ചിത്രവാണി ജംഗ്ഷന്‍ മുതല്‍ പഴയ ബസ്സ്റ്റാന്റ് ജംഗ്ഷന്‍ വരെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിനായി ഇതുവഴിയുള്ള വാഹനഗതാഗതം നാളെ(ജൂലൈ അഞ്ച്) മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു.  തലശ്ശേരി പുതിയ ബസ്സ്റ്റാന്റ്  ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംഗമം ജംഗ്ഷന്‍, കുയ്യാലി റോഡ് വീനസ് ജംഗ്ഷന്‍ വഴിയും, കുയ്യാലി ഗേറ്റ് കടന്നു വരുന്ന വാഹനങ്ങള്‍ വീനസ് ജംഗ്ഷന്‍ വഴിയും കടന്നുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/2294/2019

ആട് വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലായ് 11, 12 തീയതികളില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീല ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10 മണി മുതല്‍ ഫോണ്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ 0497 2763473.
പി എന്‍ സി/2295/2019

ലാറ്ററല്‍ എന്‍ട്രി പ്രവേശനം 
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ല്യാശ്ശേരി (0497 2780287, 8547005082)  മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ  രജിസ്‌ട്രേഷന്‍ ഫീസായി കോളജ്  പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ  ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ നേരിട്ടും അടക്കാം. ഫോണ്‍: 0497 2780287, 8547005082.
പി എന്‍ സി/2296/2019

date