Skip to main content

വി.എച്ച്.എസ്.ഇ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു 

വൊക്കേഷണൽ ഹയർ സെക്കന്ററി ജൂണിൽ നടത്തിയ രണ്ടാംവർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralaresults.nic.in,www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
ജൂലൈയിൽ നടത്തുന്ന ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പ്രൈവറ്റ് വിഭാഗം വിദ്യാർത്ഥികൾക്ക് ഫീസൊടുക്കി രജിസ്റ്റർ ചെയ്യുന്നതിനുള്ള തിയതി ദീർഘിപ്പിച്ചു. ഫീസടച്ച അപേക്ഷകൾ പരീക്ഷാകേന്ദ്രത്തിൽ ജൂലൈ ആറ് വരെ സമർപ്പിക്കാം. അപേക്ഷകൾ പരീക്ഷാ പോർട്ടലിലേക്ക് ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ട അവസാന തിയതി ജൂലൈ എട്ട് ആണ്.
പി.എൻ.എക്സ്.2180/19

date