Skip to main content

പുതുശ്ശേരി പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്: പ്രഖ്യാപനം 10 ന്

 

പുതുശ്ശേരി ഗ്രാമപഞ്ചായത്തിന് സര്‍ക്കാരിന്റെ ഐ.എസ്.ഒ 9001: 2005 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിന്റെ പ്രഖ്യാപനം ജൂലായ് 10ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാമന്‍കുട്ടി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തിന് കൈമാറും. ഇതോടൊപ്പം പഞ്ചായത്തില്‍ നിന്നുള്ള പ്ലസ് ടു, എസ്.എസ്.എല്‍.സി വിജയികളേയും അനുമോദിക്കും. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ നിതിന്‍ കണിച്ചേരി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

date