Skip to main content

ഉന്നതവിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്

 

സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍, ഏജന്‍സികള്‍ നടത്തുന്ന കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മെഡിക്കല്‍ കോഴ്‌സ് (30000 രൂപ), എന്‍ജിനീയറിങ് (25,000 രൂപ ), ബിരുദം ( 20000 രൂപ), ബിരുദാനന്തര ബിരുദം (30000 രൂപ), ഗവേഷണ വിദ്യാര്‍ത്ഥികള്‍ (30000 രൂപ) പോളിടെക്‌നിക് (20000 രൂപ) സംസ്ഥാനത്തിന് പുറത്ത് അംഗീകൃത സര്‍വകലാശാലകളുടെ റെഗുലര്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് (50,000 രൂപ), പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് കോച്ചിംഗ് (5000 രൂപ) എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ മലമ്പുഴ ബ്‌ളോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരാവണം. വാര്‍ഷിക കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടെ ജൂലൈ 23 വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും മാതൃക അപേക്ഷാഫോറത്തിനും മരുതറോഡിലുള്ള മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി നേരില്‍ ബന്ധപ്പെടുക.

date