Skip to main content

വായന ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കമ്പളക്കാട് ഗവ.യുപി. സ്‌കൂളില്‍ നവോദയ ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടത്തിയ വായനാ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മയില്‍ നിര്‍വഹിച്ചു.  പ്രധാനാധ്യാപിക ഷേര്‍ലി തോമസ്, പി.ടി.എ. വൈസ് പ്രസിഡന്റ് ഷമീര്‍ കോരക്കുന്നേല്‍, നവോദയ ലൈബ്രറി സെക്രട്ടറി സി.എച്ച് ഫസല്‍, അംഗങ്ങളായ സി.കെ.മുനീര്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു.

date