Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മിഷനിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു. അപേക്ഷകര്‍ ജൂലൈ 20 ന് 17 വയസ് തികഞ്ഞവരായിരിക്കണം. 23 വയസ് കവിയരുത്. 80 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ ഇതര വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ജില്ലാ പട്ടികജാതി വികസന ഓഫീസിലും വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളജിലും ലഭിക്കും. അപേക്ഷ ജൂലൈ 18ന് വൈകീട്ട് 5നകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളജിലോ ലഭിക്കണം. ഫോണ്‍ 04922256424, 9567327230, 9747172107.
date
- Log in to post comments