Skip to main content

സ്‌പോണ്‍സര്‍ എ ചൈല്‍ഡ് ' നന്മയുടെ നാളെകള്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവാം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൈത്താങ്ങാവാന്‍ 'സ്‌പോണ്‍സര്‍ എ ചൈല്‍ഡ് ' പദ്ധതിയുമായി ജില്ലാ ശിശുക്ഷേമ സമിതി. വിവിധ വിഷമതകളാല്‍ ദുരിതം അനുഭവിക്കുന്ന 17 വയസ്സുവരെ പ്രായമുള്ള കുട്ടികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് 'സ്‌പോണ്‍സര്‍ എ ചൈല്‍ഡ് ' പദ്ധതി തുടങ്ങുന്നത്. ഇതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നടപടികളും ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍  തുടങ്ങി. സമിതി തിരഞ്ഞെടുക്കുന്ന 17 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരു നിശ്ചിത തുക മാസം തോറും നല്‍കണം. കുട്ടികളുടേയും രക്ഷിതാക്കളുടേയും പേരില്‍ ആരംഭിക്കുന്ന സ്‌പോണ്‍സര്‍ എ ചൈല്‍ഡ് ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നല്‍കേണ്ടത്. ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും സ്‌പോണ്‍സര്‍മാര്‍ പദ്ധതിയുടെ ഭാഗമാകണം. കുട്ടികളെ പോറ്റിവളര്‍ത്താന്‍ പ്രയാസപ്പെട്ടുന്ന കുടുംബങ്ങള്‍ക്കും രക്ഷിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്ത നിര്‍ദ്ധനരായ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകാന്‍  പദ്ധതിയിലൂടെ കഴിയും. വിവിധ കാരണങ്ങളാല്‍ സ്വന്തം വീട്ടില്‍ കഴിയാതെ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍, പോസ്‌കോ കേസ് പ്രകാരമുള്ള ഇരകള്‍, മാരകരോഗബാധിതരായ രക്ഷിതാക്കളുടെ കുട്ടികള്‍ തുടങ്ങിയവര്‍ക്ക് സഹായകമാകുന്ന രീതിയിലാണ് ശിശുക്ഷേമ സമിതി പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ശിശുക്ഷേമ സമിതി തിരഞ്ഞെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം, ഭക്ഷണം, ചികിത്സാസഹായം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി എത്രരൂപ ധനസഹായം ചെയ്യണമെന്ന് സ്‌പോണ്‍സര്‍മാര്‍ക്ക് തീരുമാനിക്കാം. പദ്ധതിയുമായി സഹകരിക്കാന്‍ തല്‍പരരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ ശിശുക്ഷേമ സമിതിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട വിലാസം  സ്‌പോണ്‍സര്‍ എ ചൈല്‍ഡ്, സെക്രട്ടറി, ശിശുക്ഷേമ സമിതി ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പിഒ, ഫോണ്‍  9961285545, 9847848567. എസ്എംഎസ്,  ഇമെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ഇമെയില്‍ വിലാസം  dccwwayanad@gmail.com.
 

date