Skip to main content

പ്രളയത്തിൽ തകർന്ന വിദ്യാലയത്തിന് പാണ്ടനാട് എംവി വായനശാലയുടെ കൈതാങ്ങ്

ചെങ്ങന്നൂർ : വായനപക്ഷാചരണത്തോടനുബന്ധിച്ച് കീഴ്വന്മഴി ജെ.ബി സ്‌ക്കൂളിന് പുതിയ ലൈബ്രറി ഒരുക്കികൊടുത്ത് പാണ്ടനാട് എം.വി.  ലൈബ്രറി & റീഡിംഗ് റൂം മാതൃകയായി.  കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാ പ്രളയത്തിൽ തകർന്ന വിദ്യാലയമാണ് കീഴ് വന്മഴി ജെബി സ്‌ക്കൂൾ.  പുന:രുദ്ധാരണത്തിന്റെ പാതയിലുള്ള ഈ വിദ്യാലയത്തിന്  ഇതൊരു കൈത്താങ്ങായി. എൽ.പി വിഭാഗം കുട്ടികൾക്ക് വായനയ്ക്ക് അനിയോജ്യമായ തെരഞ്ഞടുത്ത പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. എം.വി  ലൈബ്രറി  പ്രസിഡന്റ. റ്റി എ ബെന്നിക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശിവൻകുട്ടി ഐലാരത്തിൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജി കൃഷ്ണകുമാർ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  റ്റി കെ ബാലകൃഷ്ണൻ, പാണ്ടനാട് ഗ്രാമപഞ്ചായത്തംഗം എം എസ് രാധാകൃഷ്ണൻ, പാണ്ടനാട് സഹകരണബാങ്ക് പ്രസിഡന്റ്  തമ്പി മണക്കുമ്മേൽ, സെക്രട്ടറി  കെ എസ് രമേശൻ നായർ, പ്രഥമാധ്യാപിക .ബിനി എം, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. 

date