Skip to main content

കടക്കരപ്പള്ളി എൽ പി സ്‌കൂളിൽ കളക്ടറുടെ മിന്നൽ സന്ദർശനം

കടക്കരപ്പള്ളി :വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഉച്ച ഭക്ഷണ പദ്ധതിയുടെ മോണിറ്ററിങ് എന്നിവ പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള  കടക്കരപ്പള്ളി ഗവണ്മെന്റ് എൽ പി സ്‌കൂൾ സന്ദർശിച്ചു. ക്ലാസ്സ് മുറികൾ, ശുചിമുറി, പാചകമുറി, സ്‌കൂൾ പരിസരം, പച്ചക്കറി തോട്ടം, തുടങ്ങിയ സ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി. സ്‌കൂളിന് അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി സ്‌പോൺസർമാരെ കണ്ടെത്തി ഇവ നടപ്പാക്കാൻ ശ്രമിക്കുമെന്നും കളക്ടർ ഉറപ്പു നൽകി. സ്‌കൂൾ പ്രവർത്തനത്തെപ്പറ്റി നല്ല അഭിപ്രായം നൽകിയ ശേഷമാണു മടങ്ങിയത്. വിദ്യാർഥികളുമായും സംസാരിച്ചു. ജില്ല വിദ്യാഭ്യാസ ഇബ്ലിമെന്റിങ് ഓഫീസർ സന്ധ്യ റാണി, സെക്ഷൻ ക്ലാർക്ക് എസ് സൂരജ് തുടങ്ങിയവർ കളക്ടർക്കൊപ്പം ഉണ്ടായി. 

( ചിത്രമുണ്ട്)
ചിത്രവിവരണം

ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള  കടക്കരപ്പള്ളി ഗവണ്മെന്റ് എൽ പി സ്‌കൂൾ സന്ദർശിച്ചപ്പോൾ

വായനമാസാചരണം: ക്വിസ്  മത്സരവും ചിത്രരചന മത്സരവും ജൂലൈ ആറിന്

ആലപ്പുഴ: വായന മാസാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ  വായിച്ചു വളരുക ക്വിസ്  മത്സരം നടത്തുന്നു. ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിലാണ്  മത്സരം നടത്തുക. ജൂലൈ ആറിന് രാവിലെ 10.30ന് ക്വിസ്  മത്സരവും ഉച്ചയ്ക്ക് രണ്ടിന് ചിത്രരചന മത്സരവും നടത്തും.  സ്‌കൂൾ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ മേലധികാരിയുടെ സാക്ഷ്യപത്രവുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് ജില്ല കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുക. ഫോൺ: 9745177599.

 

date