Skip to main content

വായൂജന്യ രോഗങ്ങള്‍ക്കെതിരെ  പുതിയ പ്രചാരണ പരിപാടി- തൂവാല വെറുമൊരു തുണിയല്ല

വായൂജന്യ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൂവാലയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുന്നു. ആരോഗ്യ വകുപ്പും ജില്ലാ ടിബി സെന്‍ററും ചേര്‍ന്ന്  തൂവാല വെറുമൊരു തുണിയല്ല എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്            (ജൂലൈ അഞ്ച്) രാവിലെ പത്തിന് കാരാപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ആയിരം തൂവാലകള്‍ വിതരണം ചെയ്യും.

കേവലം ഒരു തുണി എന്നതിലുപരി ആരോഗ്യ സംരക്ഷണത്തില്‍ തൂവാലയ്ക്കുള്ള പ്രാധാന്യം കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുകയും ഉപയോഗം ശീലമാക്കുകയുമാണ് ലക്ഷ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. 

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുന്നതിലൂടെ വായുജന്യരോഗങ്ങളായ ക്ഷയരോഗം, എച്ച് വണ്‍ എന്‍ വണ്‍, കുഷ്ഠരോഗം, നിപ്പ, ജലദോഷം തുടങ്ങിയവ പകര്‍ച്ചവ്യാധികള്‍ രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്നത് തടയാന്‍ കഴിയുമെന്ന് പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ പറയുന്നു. 
തൂവാല ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ച് സ്കൂള്‍ തലത്തില്‍ ബോധവത്ക്കരണം ശക്തമാകുമെന്ന് ഡി.എം.ഒ. അറിയിച്ചു. 

date