Skip to main content

തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍

 
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷന്‍ മുഖേന നടത്തുന്ന പത്താം തരം,  ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ചവര്‍ക്കും 17 വയസ് പൂര്‍ത്തിയായവര്‍ക്കും പത്താം തരത്തിലും 22 വയസ് കഴിഞ്ഞവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയിലും  ചേരാം.

പത്താം ക്ലാസില്‍ 1850 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 2500 രൂപയുമാണ് ഫീസ്.
എസ്.സി, എസ.്ടി വിഭാഗങ്ങളില്‍പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇളവ് ലഭിക്കും. ഗ്രാമപഞ്ചായത്ത് നഗരസഭ തലത്തില്‍ സാക്ഷരതാ പ്രേരക്മാര്‍ മുഖേനയാണ് പ്രവേശനം. അപേക്ഷ ആഗസ്റ്റ് 15 വരെ സ്വീകരിക്കും. 

date