Skip to main content

ഐ.ടി.ഐ പ്രവേശനം: തീയതി നീട്ടി

        നെടുങ്കാവുവയല്‍ ഗവണ്‍മെന്‍റ്  ഐടിഐയില്‍  എന്‍.സി.വി.റ്റി  ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍  ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുളള തീയതി  ജൂലൈ ആറു വരെ നീട്ടി. അപേക്ഷാഫോറം ഐ ടി ഐ  ഓഫീസില്‍ ലഭിക്കും. 80 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും  10 ശതമാനം വീതം പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും  സംവരണം ചെയ്തിട്ടുണ്ട്.  

വിദ്യാര്‍ഥികള്‍ക്ക്  പ്രതിമാസ സ്റ്റൈപന്‍റ്, യൂണിഫോം- സ്റ്റഡി ടൂര്‍ അലവന്‍സ്, എന്നിവയ്ക്കു  പുറമെ ഉച്ചഭക്ഷണവും, പോഷകാഹാരവും നല്‍കും.  ഫോണ്‍: 04828212844, 9744630465  

date