Skip to main content

പ്രവേശന പരീക്ഷാ പരിശീലനത്തിന് ധനസഹായം  

           പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും  ബി പ്ലസില്‍ കുറയാത്ത ഗ്രേഡു നേടി  സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്ണിന് പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകര്‍. കുടുംബവാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ കവിയരുത്.  നിശ്ചിത മാതൃകയിലുളള അപേക്ഷ ജൂലൈ 31നകം  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം.  

date