Skip to main content

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.   ജില്ലയില്‍ നിരവധി പേര്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  അംഗങ്ങള്‍ക്ക് നേരിട്ട് റേഷന്‍ കടയില്‍ എത്തി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം.  അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായും ഈ സൗകര്യം ലഭിക്കും.  

date