Post Category
ഇ-ഗ്രാന്റ്സ് ശില്പശാല
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ-ഗ്രാന്റ്സ് സംബന്ധിച്ച് ഏകദിന ശില്പശാല ജൂലൈ 11ന് ന് രാവിലെ 10 മുതല്‍ മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലയിലെ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി /സര്‍ക്കാര്‍, ഏയ്ഡഡ് കോളേജുകള്‍/പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇ-ഗ്രാന്റ്സ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ ശില്പശാലയില് പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments