Skip to main content

കാരുണ്യആരോഗ്യസുരക്ഷാപദ്ധതി

കേരള സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന  ഞടആഥഇഒകട, ഇഒകട ജഘഡട, , കാരുണ്യ ബെനവലന്റ് ഫണ്ട്  എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചു കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ഭാരത്- പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജന പദ്ധതിയുമായി ചേര്‍ന്ന് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ഏപ്രില്‍ ഒന്നു  മുതല്‍ നടപ്പിലാക്കിവരുന്നു. 2019 മാര്‍ച്ച് 31  വരെ കാലാവധിയുള്ള സ്മാര്‍ട്ട്കാര്‍ഡ് കൈവശമുള്ള എല്ലാ ആര്‍എസ്ബിവൈ - ചിസ് കുടുംബങ്ങള്‍ക്കും  2011 ലെ സാമൂഹിക സാമ്പത്തിക ജാതിസെന്‍സസിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പധാനമന്ത്രിയുടെ കത്ത്കിട്ടിയ കുടുംബങ്ങള്‍ക്കുമാണ് പുതിയ പദ്ധതിയില്‍ ചേരുന്നതിനുള്ള യോഗ്യത. പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതി വര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളി ലൂടെ പാക്കേജുകള്‍ക്ക്  വിധേയമായി ലഭിക്കും. പദ്ധതിയില്‍ ചേരുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. ഓരോ കുടുംബാംഗത്തിനും പ്രത്യേകം പേപ്പര്‍ കാര്‍ഡുകള്‍ നല്‍കുന്നതാണ്. കുടുംബത്തിലെ ഒരംഗമെങ്കിലും ജൂലൈ 31 ന് മുമ്പ് കാര്‍ഡ് എടുത്താല്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. മറ്റു അംഗങ്ങള്‍ക്ക്  ചികിത്സ ആവശ്യമായി വരുന്ന പക്ഷം കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരെയാണ്  കൂട്ടിച്ചേര്‍ക്കേണ്ടതെങ്കില്‍ റേഷന്‍ കാര്‍ഡില്‍  ഉള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 50 രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഒരു കുടുംബം നല്‍കേണ്ടത്. പഞ്ചായത്ത്/ മുന്‍സിപ്പല്‍ തല ക്യാമ്പുകള്‍ വഴി പദ്ധതിയില്‍ ചേരുന്നതിനും പിന്നീട് കൂട്ടിച്ചേര്‍ക്കുന്നതിനും റേഷന്‍കാര്‍ഡ്, നിലവിലുള്ള ആര്‍എസ്ബിവൈ - ചിസ് സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ കത്ത് , ആധാര്‍കാര്‍ഡ് എന്നിവയുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് പദ്ധതി നടപ്പിലാക്കുന്നത് . ജില്ലയില്‍ വിജയകരമായി ഏപ്രില്‍ ഒന്ന് മുതല്‍  പദ്ധതി നടപ്പാക്കി വരുന്നു. പഞ്ചായത്ത് / മുനിസിപ്പല്‍ തലങ്ങളില്‍ കാര്‍ഡ്  വിതരണം പുരോഗമിക്കുന്നു. ഒന്നാം ഘട്ട കാര്‍ഡ് വിതരണം പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ വിട്ടു പോയ കുടുംബങ്ങള്‍ക്ക്  വേണ്ടി രണ്ടാം ഘട്ട കാര്‍ഡ് വിതരണം ജൂലൈ മാസത്തില്‍ നടക്കും. കാര്‍ഡ് വിതരണ കേന്ദ്രങ്ങളെ കുറിച്ച് അറിയുന്നതിനും മറ്റു വിവരങ്ങള്‍ക്കും  കുടുംബശ്രീ    പ്രവര്‍ത്തകരുമായി ബന്ധപ്പെടാം.  ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ജില്ലയില്‍ 328752 കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങളാകുകയും 12406  രോഗികള്‍ക്ക് 9.55   കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്.
പദ്ധതി ലഭ്യമാകുന്ന ആശുപത്രികളുടെ വിവരങ്ങള്‍ https:// hospitals.pmjay.gov.in/Search/empnlWorkFlow.htm?actionFlag=ViewRegisteredHosptlsNewഎന്ന ലിങ്കില്‍   നിന്നും അറിയാം.
പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള ആശുപത്രികള്‍ക്ക്  https://hospitals.pmjay.gov.inഎന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.
പദ്ധതി സംബന്ധിച്ച പരാതികള്‍ https://cgrms.pmjay.gov.inഎന്ന  വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 18002002530 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക.  അല്ലെങ്കില്‍ www.chiak.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

date