നവീകരിച്ച ഹാന്‍ടെക്സ് ഷോറൂം മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാന കൈത്തറി സഹകരണ സംഘത്തിന്റെ തെക്കീബസാറിലെ നവീകരിച്ച ഹാന്‍ടെക്സ് ഷോറൂം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനം ചെയ്തു. പ്രകൃതിക്കിണങ്ങുന്നതും ആരോഗ്യസംരക്ഷണത്തിന് ഉതകുന്നതുമായ കൈത്തറിയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കൈത്തറി വസ്ത്രങ്ങള്‍ ഗുണമേന്മയ്ക്കൊപ്പം ആകര്‍ഷകത്വവും കൈവരിക്കണം. യുവജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ബ്രാന്റ് വസ്ത്രങ്ങള്‍ പുറത്തിറക്കണം. അന്താരാഷ്ട്ര വിപണിയില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട്. വിപണനം മെച്ചപ്പെടുത്തുന്നതിലൂടെ കൈത്തറി രംഗത്തെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനാവും. കൈത്തറി വസ്ത്രങ്ങളുടെ വില്പ്പനയോടൊപ്പം റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ രംഗത്തേക്ക് ഹാന്‍ടെക്സ് പ്രവേശിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യന്ത്രത്തറിയുടെ വരവോടെ പ്രതിസന്ധിയിലായ കൈത്തറി മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്കൂള്‍ യൂനിഫോം പദ്ധതിയില്‍ അടുത്ത വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. മേയര്‍ ഇപി ലത, കൗണ്‍സിലര്‍ ഇ ബീന, ഹാന്‍ടെക്സ് പ്രസിഡന്റ് പെരിങ്ങമല വിജയന്, വൈസ് പ്രസിഡന്റ് വണ്ടന്നൂര്‍ സദാശിവന്, കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് അരക്കന്‍ ബാലന്, ഹാന്‍ടെക്സ് എംഡി കെ എം അനില്‍ കുമാര്‍, സ്വാഗതം പറഞ്ഞു. ആദ്യ വില്‍പ്പന മേയര്‍ ഇപി ലതയില്‍ നിന്ന് സുധാദേവി ഏറ്റുവാങ്ങി.
ബലരാമപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള മികച്ച കൈത്തറി വസ്ത്രങ്ങള്‍, കുത്താപുള്ളി സാരികള്‍, ഹോം ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍, സാറ്റിന് ബെഡ്ഷീറ്റ്, കോട്ടന്‍ ബെഡ്ഷീറ്റ്, കാസര്‍ക്കോട് സാരികള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ ഷോ റൂമില്‍ ലഭ്യമാവും. പി എന്‍ സി/2338/2019
- Log in to post comments