Post Category
സി-ഡിറ്റിൽ ഐ.റ്റി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് പി.ജി.ഡി.സി.എ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡി.സി.എ ഉൾപ്പെട്ട ഡിപ്ലോമ കോഴ്സുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങിയവയ്ക്ക് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി അപേക്ഷ ക്ഷണിച്ചു. കൂടാതെ ജാവ, നെറ്റ്, പി.എച്ച്.പി, പൈത്തോൺ പ്രോഗ്രാമിങ്, ടാലി സർട്ടിഫിക്കേഷൻ, മലയാളം കമ്പ്യൂട്ടിങ്,ഫോറിൻ അക്കൗണ്ടിങ്, ഹാർഡ് വെയർ നെറ്റ്വർക്കിങ് തുടങ്ങിയ ഐ.ടി കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ:0471 2331360, 2321310,വെബ്സൈറ്റ്: www.tet.cdit.org.
date
- Log in to post comments