Skip to main content

കൈറ്റിന്റെ ഇ@ഉത്സവ് അവധിക്കാല ക്യാമ്പ് ഇന്ന് (ഡിസംബര്‍ 27) മുതല്‍ 

സംസ്ഥാനത്തെ 30,000 ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങളെ ഉള്‍പ്പെടുത്തി ഇന്നു മുതല്‍ (ഡിസംബര്‍ 27) ഇ@ഉത്സവ് ഏകദിന ക്യാമ്പ് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്- മുന്‍ ഐടി@സ്‌കൂള്‍ പ്രോജക്ട്) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആകെ 952കേന്ദ്രങ്ങളിലായി 1942 പരിശീലകരെ ഉപയോഗിച്ചാണ് ഡിസംബര്‍ 30 വരെ ക്യാമ്പ് നടത്തുന്നത്. ആദ്യ ദിനം പന്ത്രണ്ടായിരം കുട്ടികള്‍ പങ്കെടുക്കും.

സ്‌കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഐടി ക്ലബിനെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് മാതൃകയില്‍ പരിഷ്‌ക്കരിച്ച് അംഗങ്ങള്‍ക്ക് അഞ്ചു മേഖലകളില്‍ തുടര്‍ച്ചയായി പരിശീലനം നല്‍കും.  കഴിഞ്ഞ ഓണാവധിക്കാലത്ത് നടത്തിയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പരിശീലനം.

ഡ്രാഗ് & ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്വെയറായ 'ആപ് ഇന്‍വെന്റര്‍' (App Inventor)  ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

പി.എന്‍.എക്‌സ്.5522/17

date