Skip to main content

നെഹ്‌റുട്രോഫി സാഹിത്യ രചനാമത്സരങ്ങൾ ഓഗസ്റ്റ് രണ്ടിന്

ആലപ്പുഴ:  നെഹ്‌റുട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സ്മരണിക കമ്മറ്റി സംഘടിപ്പിക്കുന്ന സാഹിത്യ രചനാമത്സരങ്ങൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കോളജ്, ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ  വിദ്യാർഥികൾക്കായാണ് മത്സരം. മലയാളം കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരം. മത്സര ദിവസം രാവിലെ വരെ രജിസ്‌ട്രേഷൻ അനുവദിക്കും. ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 9995822215.
 

date