Skip to main content
കാസര്‍കോട് മയ്യ ഐ കെയര്‍ ആശുപത്രിയില്‍ നടന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ  ആരോഗ്യ  സുരക്ഷ  പദ്ധതിയുടെ ഉദ്ഘാടനം  എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിക്കുന്നു.

കാരുണ്യ  ആരോഗ്യ  സുരക്ഷ പദ്ധതി  കാസര്‍കോട്  മയ്യ ഐ കെയര്‍  ആശുപത്രിയിലും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി  നടപ്പിലാക്കിവരുന്ന  ആയുഷ്മാന്‍ ഭാരത്- കാരുണ്യ  ആരോഗ്യ  സുരക്ഷ  പദ്ധതിയുടെ ചികിത്സാ  ആനുകൂല്യം ഇനി കാസര്‍കോട് മയ്യ ഐ കെയര്‍ ആശുപത്രിയിലും ലഭ്യമാവും. അഞ്ചു ലക്ഷം  രൂപയുടെ  സൗജന്യചികിത്സയാണ്  പദ്ധതിയില്‍  അംഗമായിട്ടുള്ള കുടുംബങ്ങള്‍ക്ക്  പ്രതിവര്‍ഷം ലഭിക്കുന്നത്.
മയ്യ ആശുപത്രിയില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം  എന്‍.എ നെല്ലിക്കുന്ന്  എം എല്‍ എ നിര്‍വ്വഹിച്ചു. ചിയാക്  ജില്ലാ പ്രൊജക്ട്  മാനേജര്‍ എം.സതീശന്‍ പദ്ധതി  വിശദീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ രവീന്ദ്രപൂജാരി, ഡോ.ബി.എസ് റാവു, ഡോ.ഗണേഷ് മയ്യ,ഡോ രേഖ മയ്യ  എന്നിവര്‍  സംസാരിച്ചു.

date