Skip to main content

നെഹ്‌റു ട്രോഫി നിറച്ചാർത്ത് മത്സരങ്ങൾ ഇന്ന്

ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി നഴ്‌സറി-സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന 'നിറച്ചാർത്ത്' മത്സരങ്ങൾ ഇന്ന്( ഓഗസ്റ്റ് രണ്ടിന്)  വെള്ളിയാഴ്ച രാവിലെ 10ന്് ആലപ്പുഴ നഗരസഭ ടൗൺ ഹാളിൽ നടക്കും.  നഴ്‌സറി-എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്കായി കളറിങ് മത്സരം, യു.പി.-ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന-പെയിന്റിങ് മത്സരങ്ങളാണ് നടത്തുക. കളർ പെൻസിൽ/ക്രയോൺ/ഓയിൽ പേസ്റ്റൽസ്/ജലച്ചായം/പോസ്റ്റർ കളർ തുടങ്ങി ഇഷ്ടമുള്ള മാധ്യമം ഉപയോഗിക്കാം. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനം നൽകും. 

കളറിങ് മത്സരത്തിന് ജില്ലയിലെ നേഴ്‌സറി- എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്കു പങ്കെടുക്കാം. നിറം നൽകാനുള്ള രേഖാചിത്രം സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. ഒരു മണിക്കൂറാണ് മത്സരസമയം. 

ചിത്രരചന (പെയിന്റിങ്) മത്സരത്തിന് ജില്ലയിലെ യു.പി.- ഹൈസ്‌കൂൾ വിദ്യാർഥികൾക്കു പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. രണ്ടു മണിക്കൂറാണ് മത്സരസമയം. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന മൂന്നു വിദ്യാലയങ്ങൾക്കു ട്രോഫി സമ്മാനിക്കും. സമ്മാനം സ്വീകരിക്കാനെത്തുമ്പോൾ വിദ്യാർഥിയാണെന്നുള്ള സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രം/ഐഡന്റിറ്റി കാർഡ് ഹാജരാക്കണം.                                               

സൗജന്യ കർഷക പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ഓഗസ്റ്റ് 19  മുതൽ 21 വരെ മുട്ടക്കോഴി വളർത്തൽ, 27ന് കാട വളർത്തൽ,  എന്നിവയിലാണ് പരിശീലനം. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് പരിശീലന ശേഷം  സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 0479-2457778.

വനിതകൾ ഗൃഹനാഥ: വിദ്യാഭ്യാസധനസഹായം അപേക്ഷകൾ ക്ഷണിച്ചു

ആലപ്പുഴ: വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസധനസഹായം നൽകുന്നതിന് അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/എയിഡഡ് സ്ഥാപനങ്ങളിൽ ഒന്നാം ക്ലാസ് മുതൽ ബിരുദതലം  വരെ പഠിക്കുന്ന അപേക്ഷകർ ഓഗസ്റ്റ് 31നകം അതത് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷകൾ നൽകണം. വിശദാംശം www.swd.kerala.gov.in   എന്ന വെബ്സൈറ്റിലും അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിലും ലഭിക്കും.

ട്രെയിനികൾക്ക്് ക്ലാസ് ഓഗസ്റ്റ് 12ന്
ആലപ്പുഴ:ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ 2019 ൽ പ്രവേശനം ലഭിച്ച ട്രെയിനികൾക്ക്് ക്ലാസ്സുകൾ ഓഗസ്റ്റ് 12ന് ആരംഭിക്കും.

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന്  പുറത്ത് ദേശീയ പ്രാധന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം മെറിറ്റ്/റിസർവേഷനിൽ പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി  സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കും ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷിക്കാം. അപേക്ഷകർ ഓഗസ്റ്റ് 20നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ നൽകണം. മാതൃകയും വിജ്ഞാപനവും വിശദവിവരങ്ങളും  www.bcdd.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0484-2429130.

കർഷകദിനാഘോഷം: എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ഇന്ന്

ആലപ്പുഴ: സംസ്ഥാന കർഷകദിനാഘോഷവും അവാർഡ് ദാനചടങ്ങും ഓഗസ്റ്റ് 14,15,16 ദിവസങ്ങളിലായി ഗവ.റ്റി.ഡി മെഡിക്കൽ കോളജ് ഗോൾഡൽ ജൂബിലി മെമ്മോറിയൽ ഹാളിൽ നടത്തും. ഇതിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് കമ്മറ്റി ഇന്ന് (ഓഗസ്റ്റ് രണ്ടിന്)  ഉച്ചയ്ക്കുശേഷം രണ്ടിന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.

സ്വകാര്യ കമ്പനികളുടെ ചിട്ടി : രജിസ്റ്റർ  ചെയ്തതാണെന്ന് ഉറപ്പാക്കണം

ആലപ്പുഴ: സ്വകാര്യ കമ്പനികളുടെ ചിട്ടികളിൽ ചേരുന്നവർ അവ രജിസ്റ്റർ  ചെയ്തതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ല രജിസ്ട്രാർ (ജനറൽ) അറിയിച്ചു.അതിന്് അതത് സ്ഥലങ്ങളിലെ സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടണം. കമ്പനികൾ സബ് രജിസ്ട്രാർ ഓഫീസിൽ ഫയൽ ചെയ്യുന്ന കക്ഷികളുടെ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും, സ്ഥാപനം നൽകുന്ന ചിട്ടി പാസ്ബുക്കിൽ അസി. രജിസ്ട്രാർ ഓഫ് ചിറ്റ്‌സിന്റെ (സബ് രജിസ്ട്രാർ) ഒപ്പും സീലും ഉണ്ടെന്നും സ്ഥിരീകരിക്കണം. രജിസ്റ്റർ ചെയ്ത ചിട്ടി ഉടമ്പടിയുടെ പകർപ്പ് വാങ്ങണം. വ്യാജച്ചിട്ടി   കമ്പനികളുടെ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകരുതെന്നും  വ്യാജച്ചിട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ആലപ്പുഴ ഡപ്യൂട്ടി രജിസ്ട്രാറെ രേഖാമൂലം അറിയിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട വിലാസം: ജില്ല രജിസ്ട്രാർ ഓഫീസ് ഹെഡ് .പി.ഒ ആലപ്പുഴ 688001.ഫോൺ:0477-2253257. 

സൗജന്യ പരീക്ഷാ പരിശീലനം

ആലപ്പുഴ: ആലുവ ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പട്ടികജാതി-വർഗ വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാപരിശീലനം നൽകുന്നു. സെക്രട്ടേറിയറ്റ് അറ്റൻഡന്റ്  പരീക്ഷയ്ക്കാണ് പരിശീലനം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായക്കാർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും.അപേക്ഷ ഓഗസ്റ്റ് ഒമ്പതിനകം നൽകണം. വിശദവിവരത്തിന്  ഫോൺ: 0484 2623304.

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: എംഎൽഎ എസ്ഡിഫ്- പദ്ധതി പ്രകാരം വിവിധ സ്‌കൂളുകൾക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിന് ഇ- ടെൻഡർ ക്ഷണിച്ചു. ഇ- ടെൻഡർ അവസാനിക്കുന്ന തീയതി ആഗസ്റ്റ് 9ന് വൈകിട്ട് 5 വരെ. ഇ- ടെൻഡർ രേഖകൾ സ്പീഡ് പോസ്റ്റ് വഴി ആഗസ്റ്റ് 13ന് ഉച്ചക്ക് 2 മണി വരെ സമർപ്പിക്കാം. അന്ന് വൈകിട്ട് 3ന് തുറക്കും. കൂടുതൽ വിവരങ്ങൾ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫോൺ: 0479- 2413890.  വെബ്‌സൈറ്റ്: www.lsgkerala.gov.in.

സ്‌കൂൾ നവീകരണത്തിന് തുടക്കമായി
       
 ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴ ഗ്രാമ പഞ്ചായത്തിലെ അരീക്കര ഗവ.എൽപി സ്‌കൂൾ നവീകരണവും ,പൂർവ്വ വിദ്യാർത്ഥി സംഗമവും    സജി ചെറിയാൻ എം എൽ എ  ഉദ്ഘാടനം ചെയ്തു. മുളക്കുഴ  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ആർ രാധാഭായി യോഗത്തിൽ  അധ്യക്ഷതവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം  ടി  അനിതാകുമാരി, പി ആർ വിജയകുമാർ,  കെ ആർ രാജപ്പൻ,ജെ അജയൻ,ഗോപിനാഥ്, കെ കെ ഭാനു ,പ്രവീൺ ലാൽ, ഇന്ദ്രജിത്ത് ,പ്രധാനാധ്യാപകൻ രജേഷ് കുമാർ, എസ്എംസി ചെയർപേഴ്‌സസൺ കാജൽ സുനിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ >

അരീക്കര ഗവ.എൽപി സ്‌കൂൾ നവീകരണവും ,പൂർവ്വ വിദ്യാർത്ഥി സംഗമവും സജി ചെറിയാൻ എം എൽ എ  ഉദ്ഘാടനം ചെയ്യുന്നു

ആരോഗ്യ മേഖലയിൽ പുത്തൻ കാൽവെയ്പ്
ചെങ്ങന്നുരിൽ ദിശ പദ്ധതിക്ക് തുടക്കമായി

ചെങ്ങന്നൂർ:ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്കു പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട്  ഗ്രാമ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ആരോഗ്യ മേഖലയിൽ  വൻ മാറ്റത്തിനു തുടക്കമാകുന്നു.  ദിശ പദ്ധതിയുടെ  പ്രധാന ലക്ഷ്യം തന്നെ ചെങ്ങന്നുർ ബ്‌ളോക്കിനെ     സമ്പൂർണ്ണ പാലിയേറ്റീവ് ബ്ലോക്ക്  ആക്കി മാറ്റുക യെന്നുള്ളതാണ്. ബ്‌ളോക്ക് പഞ്ചായത്തിന്റെ 2019-20 വർഷത്തെ പദ്ധതിയിലാണ്  ദിശ സമ്പുർണ്ണ പാലിയേറ്റീവ് യജ്ഞം ഉൾക്കൊള്ളിച്ചിട്ടുള്ളത്..  .   ഇതിനു പ്രാരംഭമായി  ബ്ലോക്ക് പഞ്ചായത്തിലെ 114 വാർഡുകളിലും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കുന്ന സർവ്വേ പ്രവർത്തനം  ടി വി ആർട്ടിസ്റ്റ് അനീഷ്  കലവൂർ ഉദ്ഘാടനം ചെയ്തു. മുളക്കുഴ പഞ്ചായത്തു ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്കു പഞ്ചായത്ത്  പ്രസിഡന്റ് പി സി അജിത അദ്ധ്യക്ഷത വഹിച്ചു.
 ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ ആർ രാധാകൃഷ്ണൻ പാലിയേറ്റീവ് സന്ദേശം നൽകി. ദീർഘ കാലമായി രോഗത്താൽ വലയുന്നവർക്ക്   സാന്ത്വനമാകുകയെന്നുള്ളതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഫോട്ടോ >
ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്തിന്റെ സർവ്വേ പദ്ധതിയായ ദിശ ടി വി ആർട്ടിസ്റ്റ് അനിൽ കലവൂർ ഉദ്ഘാടനം ചെയ്യുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 രണ്ടാം ഘട്ട സംയുക്ത യോഗത്തിന് തുടക്കമായി

ആലപ്പുഴ:പൊതു വിദ്യാഭ്യാസ സ0രക്ഷണ യജ്ഞത്തിന്റെ ഭാഗമായി 50 ൽ കുറവുള്ള  കുട്ടികൾ   ഉള്ള സ്‌കൂളിലെ പ്രഥമാധ്യാപകർ ,എസ്. എ0. സി. ചെയർമാൻമാർ,പി. ടി. എ.പ്രസിഡന്റുമാർ, എന്നിവരുടെ സ0യുക്ത യോഗത്തിനു തുടക്കമായി. ചേർത്തല ബി. ആർ.സി. ഹാളിൽ  ചേർന്ന ആദ്യ യോഗത്തിൽ പൊതു വിദ്യാഭ്യാസ സ0രക്ഷണ യജ്ഞ0 ജില്ലാ കോ-ഓർഡിനേറ്റർ എ. കെ. പ്രസന്നൻ സ0സാരിച്ചു.വിദ്യാലയ വികസനത്തിൽ എസ്. എ0.  സി. യുടെ പങ്കിനെ കുറിച്ചു കൂടുതൽ ഊന്നൽ നൽകി. യോഗത്തിൽ എസ്. എസ്. കെ. പ്രോജക്ട് കോ-ഓർഡിനേറ്റർ എ. സിദ്ദിഖ്. ., ഡയറ്റ് ഫാക്കൽറ്റി കെ. എ സുശീലൻ  . ഇ. ഒ മാരായ  പി. കെഷൈലജ  റ്റി.പി ,ഉദയകുമാരി . ,ബി. പി. ഒ, സി. ആർഷാജി.   എന്നിവർ     പങ്കെടുത്തു.

തുഴച്ചിൽക്കാർക്കുള്ള തിരിച്ചറിയൽ കാർഡിന് രേഖകൾ ഹാജരാക്കണം

ആലപ്പുഴ: 2019 ഓഗസ്റ്റ് 10 -ാം തീയതി നടക്കുന്ന 67-ാമത് നെഹ്രു ട്രോഫി ജലോത്സവ മത്സര വളളം കളിക്ക് മുന്നോടിയായി ചുണ്ടൻവളളങ്ങളിലെ തുഴച്ചിൽക്കാർക്കുളള തിരിച്ചറിയൽ കാർഡിന്റെ ഫോം ഫോട്ടോയും ഐ.ഡി.കാർഡും ഉൾപ്പെടെ ഓഗസ്റ്റ് മുന്നിന് മുമ്പായി ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തുളള മിനിസിവിൽസ്റ്റേഷൻ അനക്‌സിലെ 2-ാം നിലയിലുളള ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ എത്തിക്കണം. അല്ലാത്ത ചുണ്ടൻ വളളങ്ങളിലെ തുഴച്ചിൽകാരെ മത്സരത്തിൽ പങ്കെടുപ്പിക്കുകയില്ലെന്ന് ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും, എൻ.ടി.ബി.ആർ. ഇൻഫ്രാസ്‌ട്രെക്ചർ കമ്മറ്റി കൺവീനറുമായ  കെ.പി.ഹരൻ ബാബു അറിയിച്ചു.

date