Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഒ.ബി.സി പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രകാരം മെറിറ്റ് റിസര്‍വേഷനില്‍ പ്രവേശനം ലഭിച്ച ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും   സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള  അപേക്ഷ ഫാറവും അനുബന്ധ രേഖകളും ആഗസ്റ്റ്  20 നകം പിന്നോക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ആഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും വിജ്ഞാപനവും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 0484 2429130.  

date