Skip to main content

അദാലത്ത് സംഘടിപ്പിക്കുന്നു

 

കൊച്ചി : വനംവകുപ്പ് സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി കേരള വനം വകുപ്പ് സെപ്റ്റംബർ 30ന് കോടനാട് മലയാറ്റൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസ് കോൺഫ്രൻസ് ഹാളിൽ രാവിലെ 10 മണിക്ക് അദാലത്ത് നടത്തും. പട്ടയം തുടങ്ങിയ ഭൂമി സംബന്ധിച്ച പരാതികൾ ഒഴികെയുള്ള വന സംബന്ധമായ എല്ലാ ആവലാതികളും  സമർപ്പിക്കാം.  അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം വ്യക്തമായ പരാതികൾ, മേൽവിലാസം,  ഫോൺ നമ്പർ,  ഇ-മെയിൽ എന്നിവ  ഉൾപ്പടെ സെപ്റ്റംബർ 20 ന് മുൻപ് സമർപ്പിക്കണം . പരാതികൾ തപാൽ മുഖേന അസിസ്റ്റൻറ്  ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ് ഇടപ്പള്ളി എറണാകുളം 682024 / റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, സോഷ്യൽ ഫോറസ്ട്രി റേഞ്ച്, മുടിക്കൽ പെരുമ്പാവൂർ 683547 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 - 2344761, 8547603736 , 8547603746

date