Skip to main content

ഭവന നിര്‍മ്മാണം, അധിക ധനസഹായം വിതരണം ചെയ്തു

 

കൊച്ചി - ഭവന രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വാസയോഗ്യമായ ഭവനം നിര്‍മ്മിക്കുന്ന പദ്ധതി (അഡീഷണല്‍ ബി.ഐ.എഫ് & എച്ച്.ഡി.എഫ് പദ്ധതി)യില്‍ അധിക ധനസഹായ വിതരണം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരനും രോഗിയുമായ പി.എന്‍. പീറ്ററിനാണ് രണ്ടു ലക്ഷം രൂപയുടെ അധിക ധനസഹായം നല്‍കിയത്.   പി.എന്‍ പീറ്ററിന് മുന്‍ ഗഡുക്കളായി 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നല്‍ ഈ തുക ഉപയോഗിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ അധിക ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്. മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഭവന നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിലേയ്ക്കായി അധിക ധനസഹായമായി 2 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

date