Skip to main content

ജില്ലാ കളക്ടറുടെ പ്രതിമാസ പുരസ്കാരം ടി.വി. ഷബ്നയ്ക്ക്

 

കൊച്ചി - കളക്ടറേറ്റിലെ മികച്ച ജീവനക്കാര്‍ക്കായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഏര്‍പ്പെടുത്തിയ പുരസ്കാരപദ്ധതിയില്‍ ആദ്യ പുരസ്കാരത്തിന് ടി.വി. ഷബ്ന അര്‍ഹയായി. കളക്ടറേറ്റിലെ പരിഹാരം വിഭാഗത്തിലെ ഹെഡ് ക്ലര്‍ക്കാണ് ടി.വി. ഷബ്ന. കളക്ടറേറ്റിലെ റിസപ്ഷനില്‍ സ്ഥാപിച്ച പെട്ടിയില്‍ ലഭിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തിയാണ് ജൂലൈ മാസത്തിലെ വിജയിയെ നിര്‍ണയിച്ചത്. കളക്ടര്‍ നേരിട്ടാണ് പെട്ടി തുറന്നത്. വരുംമാസങ്ങളിലും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച ജീവനക്കാരെ തിരഞ്ഞെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മൂന്ന് തവണയില്‍ കൂടുതല്‍ പുരസ്കാരത്തിന് അര്‍ഹരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രശസ്തി സേവന പത്രം നല്‍കും. കളക്ടറേറ്റില്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത സെക്ഷനുകളിലെ ജീവനക്കാര്‍ക്കും ഫയലുകളുമായി ബന്ധമില്ലാത്ത മറ്റ് ജീവനക്കാര്‍ക്കും മികച്ച സേവനത്തിന് പുരസ്കാരം നല്‍കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

date