Post Category
ഭാഗ്യക്കുറി തൊഴിലാളികളുടെ ജില്ലാതല കലാകായിക മത്സരങ്ങള്‍ നാലിന്
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജില്ലാതല കലാകായിക മത്സരങ്ങള്‍ പുത്തൂര്‍ ഗവ. യു.പി സ്‌കൂളില്‍ ഓഗസ്റ്റ് നാലിന് രാവിലെ 8.30 ന് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സാബു സാമുവല്‍ അധ്യക്ഷനാവും.
ഭാഗ്യക്കുറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി തൊഴിലാളികളെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല മത്സരങ്ങള്‍ സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ പാലക്കാട് നടക്കും.
പരിപാടിയില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം.രാമചന്ദ്രന്‍, ഭാഗ്യക്കുറി ഓഫീസ് ഉദ്യോഗസ്ഥര്‍, വിവിധ ഭാഗ്യക്കുറി ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കും.
date
- Log in to post comments