Post Category
പുരുഷ വാര്‍ഡന്‍: ഒറ്റത്തവണ പ്രമാണ പരിശോധന അഞ്ചിന്
പട്ടികജാതി വികസന വകുപ്പിലെ പുരുഷ വാര്‍ഡന്‍ (കാറ്റഗറി നമ്പര്‍: 349/2016), പുരുഷ വാര്‍ഡന്‍ (എന്‍സിഎ-എസ്.സി) കാറ്റഗറി നമ്പര്‍:393/16) തസ്തികകളിലെ സാധ്യതാ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതല്‍ ഒറ്റത്തവണ പ്രമാണ പരിശോധന ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ നടക്കും. പരിശോധനയ്ക്ക് എത്തുന്നവര്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സലുകള്‍ സ്‌കാന്‍ ചെയ്ത് അവരവരുടെ പ്രൊഫൈലുകളില്‍ അപ് ലോഡ് ചെയ്യുകയും അസ്സല്‍ രേഖകളുമായി ജില്ലാ പിഎസ്സി ഓഫീസില്‍ എത്തണമെന്നും പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments