പെട്രോളിലെ മായം ചേര്‍ക്കല്‍, അളവിലെ കുറവ്: ഡെമോ ക്ലാസ് നടത്തി.
പെട്രോള്‍ പമ്പുകളിലെ മായം ചേര്‍ക്കല്‍, അളവിലെ കുറവ് എന്നിവ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഓയില്‍ കമ്പനി അധികൃതരുടെയും സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സഹകരണത്തോടെ പെഡ്രോ പ്രൊഡക്ട്‌സ് ഗ്രീവന്‍സ് റിഡ്രസ്സല്‍ ഫോറം അംഗങ്ങള്‍ക്കായി ഡെമോ ക്ലാസ് നടത്തി. അളവിലെ കൃത്യത സംബന്ധിച്ച് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും മായം കലര്‍ത്തിയത് കണ്ടെത്തുന്നതിനെ കുറിച്ച് ഐ.ഒ.സി ഉദ്യോഗസ്ഥരും ഡെമോ സഹിതം വിശദീകരിച്ചു. ഐ.ഒ.സി കൊക്കോ പെട്രോള്‍ പമ്പില്‍ നടന്ന ക്ലാസില്‍ ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഷീബ, ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ ഈശ്വരന്‍, ഐ.ഒ.സി സീനിയര്‍ സെയില്‍സ് ഓഫീസര്‍ ശ്രീനാഥ് സംസാരിച്ചു. കണ്‍സ്യൂമര്‍ സംഘടനാ പ്രതിനിധികളായ അഡ്വ. പി.എ സുരേന്ദ്രന്‍, സ്വാമിനാഥന്‍, രാജേന്ദ്രന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
- Log in to post comments