Skip to main content

പ്രോത്സാഹന സമ്മാനം അപേക്ഷ ക്ഷണിച്ചു

2019 ലെ എസ്.എസ്.എല്‍.സി. പ്ലസ്.ടു, ഡിഗ്രി. പിജി. കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി.ക്ക് 6 എ, 4 ബി അല്ലെങ്കില്‍ 6 ബി, 4 സി യില്‍ കുറയാത്ത ഗ്രേഡും പ്ലസ്ടുവിന് 4 എ, 2ബി അല്ലെങ്കില്‍ 4 ബി, 2 സി യില്‍ കുറയാത്ത ഗ്രേഡും വി.എച്ച്.എസ്.എസ്, ടി.എച്ച്.എസ്.എസ്, ഡിഗ്രി, പി.ജി. കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അക്ഷയ മുഖേന ഓണ്‍ലൈനായി www.egrantz.kerala.gov.in (E-grants 3.0) സൈറ്റില്‍ അപേക്ഷിച്ച് അസ്സല്‍ അപേക്ഷയും അനുബന്ധങ്ങളും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം. അവസാന തീയതി ആഗസ്റ്റ് 31.  ഫോണ്‍ 04936 203824. 

date