Skip to main content

ധനസഹായം അപേക്ഷ ക്ഷണിച്ചു

വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റതും പക്ഷാഘാതം സംഭവിച്ചവര്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍, എ.ആര്‍.ടി. തെറാപ്പിക്ക് വിധേയരാകുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ ബിപിഎല്‍. വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.  കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്ക് അര്‍ഹതയുണ്ടാകും.  അവസാന തീയതി ആഗസ്റ്റ് 31.  അപേക്ഷ ഫോറം ഐ.സി.ഡി.എസ്. ഓഫീസുകളില്‍ ലഭിക്കും. വിശദവിവരങ്ങള്‍ അങ്കണവാടികളിലും ഐ.സി.ഡി.എസ്. ഓഫീസുകളിലും ലഭിക്കും. 

date