അഖില കേരള വായനമത്സരം - താലൂക്ക് തലം ഇന്ന്
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അഖില കേരള താലൂക്ക്തല വായനമത്സരം ഇന്ന് (ഓഗസ്റ്റ് നാല്) ഉച്ചയ്ക്ക് രണ്ടിന് എല്ലാ താലൂക്കുകളിലും നടക്കും. പാലക്കാട് താലൂക്കില്‍ ഗവ. മോയന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍, ചിറ്റൂര്‍ താലൂക്കില്‍ കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസ്., ഒറ്റപ്പാലം താലൂക്കില്‍ അനങ്ങനടി ഹൈസ്‌കൂള്‍, പട്ടാമ്പി താലൂക്കില്‍ പട്ടാമ്പി ഗവ. ഹൈസ്‌കൂള്‍, മണ്ണാര്‍ക്കാട് താലൂക്കില്‍ ജി.എം.യു.പി. സ്‌കൂള്‍, ആലത്തൂര്‍ താലൂക്കില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളിലാണ് വായനമത്സരം നടക്കുക.
സ്‌കൂള്‍തല വായനമത്സരത്തില്‍ വിജയിച്ച രണ്ട് വീതം കുട്ടികളാണ് താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കുന്നത്. താലൂക്ക് തലത്തില്‍ വിജയിക്കുന്ന ആദ്യ 10 സ്ഥാനക്കാര്‍ക്ക് സെപ്തംബര്‍ 22 ന് നടത്തുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് നവംബര്‍ ഒമ്പത്, 10 തീയതികളില്‍ നടത്തുന്ന സംസ്ഥാന മത്സരത്തിലും പങ്കെടുക്കാം.
താലൂക്ക്തലത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 2500, 2000, 1500 രൂപ ക്യാഷ് പ്രൈസും ആദ്യ 10 സ്ഥാനക്കാര്‍ക്ക് പ്രശസ്തിപത്രവും നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 6,000 രൂപ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 4000, 3000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക് 15000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും 1500 രൂപയുടെ ജയശങ്കര്‍ സ്മാരക ക്യാഷ് അവാര്‍ഡും നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 8000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപ്രതവും നല്‍കും.
- Log in to post comments