മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു
അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരിക്കെ അകാലത്തിൽ മരണപെട്ട എൻ സതീഷിന്റെ നാമധേയത്തിൽ ആണ് മീറ്റിംഗ് ഹാൾ പണികഴിപ്പിച്ചത്. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെവഴിച്ച് ആധുനിക രീതിയിലുള്ള റെക്കോർഡ് റൂം, മീറ്റിംഗ് ഹാൾ എന്നിവ നിർമിച്ചിട്ടുണ്ട് . ഐ എസ് ഒ സെർട്ടിഫിക്കേഷൻ പ്രഖ്യപനത്തിന്റെ ഭാഗമായാണ് മീറ്റിംഗ് ഹാൾ പണിപൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ സി സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത് അംഗങ്ങളായ സിജി മോഹൻദാസ്, അജിത കൃഷ്ണൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ മനോഹരൻ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സഹദേവൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ അരവിന്ദാക്ഷൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ ജോഷി, പഞ്ചായത്ത് സെക്രട്ടറി ടി സത്യൻ എന്നിവർ സംസാരിച്ചു.
- Log in to post comments