Skip to main content

ജില്ലാതല കലാകായിക മത്സരം  ഇന്ന് (ആഗസ്റ്റ് നാല്)

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാകായിക മത്സരം ഇന്ന് (ആഗസ്റ്റ് നാല്) രാവിലെ ഒൻപതിന് രാമവർമ്മപുരം ഗവ. എഞ്ചിയീയറിങ് കോളേജിൽ നടക്കും. മത്സരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡംഗം എം കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കോർപ്പറേഷൻ കൗൺസിലർ എ പ്രസാദ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ എസ് ഷാഹിത, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി എ ഷാജു എന്നിവർ പങ്കെടുക്കും. 
സമാപനസമ്മേളനം വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡംഗം എം കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കോർപ്പറേഷൻ കൗൺസിലർ പ്രസീജ ഗോപകുമാർ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എസ് അനിൽകുമാർ, ഇരിങ്ങാലക്കുട അസി. ഭാഗ്യക്കുറി ഓഫീസർ പി ബി വിനോദ് തുടങ്ങിയവർ പങ്കെടുക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ആഗസ്റ്റ് നാലിന് രാവിലെ എട്ടിന് മത്സരവേദിയിലെ പവലിയനിൽ റിപ്പോർട്ട് ചെയ്യണം.
 

date